മയക്കുമരുന്ന് കേസിലെ പ്രതി വീണ്ടും മാരക ലഹരി മരുന്നുമായിപിടിയിൽ ; കണ്ണൂർ സ്വദേശിയായ നിസാമാണ് അറസ്റ്റിലായത്

Kannadiparamba online news
Screenshot

കണ്ണൂർ : കണ്ണൂർ നഗരത്തിലെ വൻമയക്കു മരുന്ന് റാക്കറ്റിലെ കണ്ണിയായ നിസാം വീണ്ടും വിൽപ്പനയ്ക്കായി കൊണ്ടു വന്ന ലഹരി വസ്തുക്കളുമായി വീണ്ടും അറസ്റ്റിൽ.
വർഷങ്ങൾക്ക് മുൻപ് വൻമയക്കുമരുന്ന് ശേഖരവുമായി പിടികൂടിയ കേസിൽ
ജാമ്യത്തിൽ കഴിയുകയായിരുന്ന പ്രതിയാണ് വീണ്ടും അറസ്റ്റിലായത്.
കണ്ണൂർ കക്കാട് റാബിയ മഹലിൽ നിസാമാണ് (40) വീണ്ടും പിടിയിലായത്. നേരത്തെ
കണ്ണൂരിൽ നിന്ന് രണ്ടു കിലോയോളം എംഡിഎംഎ പിടികൂടിയ കേസിലെ മുഖ്യപ്രതിയായിരുന്നു ഇയാൾ.ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും മൊത്തമായും ചില്ലറയായും മയക്കുമരുന്ന് വിൽപ്പന നടത്തി വരികയായിരുന്നു. ഏറെക്കാലത്തെ നിരീക്ഷണത്തിനൊടുവിലാണ് കക്കാട് കുഞ്ഞി പള്ളി റോഡിലെ പുലിമുക്ക് എന്ന സ്ഥലത്തെ വീട്ടിൽ നിന്നും
പൊലിസ് വീണ്ടും വിൽപ്പനയ്ക്കായി വെച്ച ലഹരിവസ്തുക്കളുമായി നിസാമിനെ വീണ്ടും പിടി കൂടിയത്.
കണ്ണൂർടൗൺ എസ് ഐ വി .വി . ദീപ്തിയുടെ നേതൃത്വത്തിലാണ്
പരിശോധന നടത്തിയത്.
ഇയാളിൽ നിന്നും 2 .01 ഗ്രാം ടാബ്ളെറ്റ് എംഡിഎംഎയും ക്രിസ്റ്റൽ രൂപത്തിലുള്ള 12.010 ഗ്രാം എം.ഡി.എം.എയും 3.330 ഗ്രാം
ഹാഷിഷ് ഓയിൽ, 950ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ഡിസംബർ 25ന് രാത്രി പത്തു മണിയോടെയാണ് കണ്ണൂർ ടൗൺ പൊലിസ് റെയ്ഡ് നടത്തിയത്. പ്രതിക്കെതിരെ ആൻ്റി നർക്കോട്ടിക്ക് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. നിസാമിനെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!