നാറാത്ത്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ യുഡിഎഫ്‌ സ്ഥാനാർഥിയായി കെ റഹ്മത്തിനെയും വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ പി സുധീഷിനെയും പ്രഖ്യാപിച്ചു

Kannadiparamba online news

കണ്ണാടിപ്പറമ്പ്: നാറാത്ത് ഗ്രാമ പഞ്ചായത്ത് ഭരണസാരഥികളെ യുഡിഎഫ് പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് പ്രതിനിധി കെ. റഹ്മത്ത് പ്രസിഡന്റ് സ്ഥാനത്തേക്കും, കോൺഗ്രസ് പ്രതിനിധി പി. സുധീഷ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിക്കും.

കെ. റഹ്മത്ത് (പ്രസിഡന്റ് സ്ഥാനാർത്ഥി)

പതിനാലാം വാർഡ് പാറപ്പുറത്ത് നിന്നും 518 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് കെ. റഹ്മത്ത് വിജയിച്ചത്. 2005-ലും 2015-ലും പഞ്ചായത്ത് അംഗമായിരുന്ന ഇവർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്. ബിരുദാനന്തര ബിരുദവും ബിഎഡും ഉള്ള റഹ്മത്ത്, വനിതാ ലീഗ് പഞ്ചായത്ത് സെക്രട്ടറിയും മർവ ഇംഗ്ലീഷ് മീഡിയം മുൻ അധ്യാപികയുമാണ്.

പി. സുധീഷ് (വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി)

നാലാം വാർഡ് കോട്ടാഞ്ചേരിയിൽ നിന്നുള്ള പ്രതിനിധിയാണ്. നാറാത്ത് സർവീസ് സഹകരണ ബാങ്ക് മാനേജരായ സുധീഷ് ബിരുദാനന്തര ബിരുദധാരിയാണ്. വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായ അദ്ദേഹം നിലവിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ കൂടിയാണ്. ആദ്യമായാണ് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

പ്രഖ്യാപന യോഗം

യുഡിഎഫ് ചെയർമാൻ അഷ്ക്കർ കണ്ണാടിപ്പറമ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. കെ.കെ ഷിനാജ് (യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി), പി.പി സുബൈർ, എം.പി മോഹനംഗൻ, ജയചന്ദ്രൻ മാസ്റ്റർ, സി. കുഞ്ഞഹമ്മദ് ഹാജി, കബീർ കണ്ണാടിപ്പറമ്പ് തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ വേഗത്തിലറിയാൻ ‘കണ്ണാടിപ്പറമ്പ് ഓൺലൈൻ’ പിന്തുടരുക.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!