കുറ്റ്യാട്ടൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ദിനത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്തിലെ 10 വാർഡുകളിൽ അധിക സുരക്ഷാസംവിധാനം ഏർപ്പെടുത്താൻ കോടതി ഉത്തരവിട്ടു. ജനാധിപത്യ നടപടികൾ തടസ്സപ്പെടുത്തുന്ന പ്രവണതകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി.
പോളിങ് മുഴുവനും വീഡിയോയിൽ രേഖപ്പെടുത്തണം, കൂടാതെ വെബ് ക്യാമറ വഴി പൊതുജനങ്ങൾക്ക് കാണാവുന്നവിധം സൗകര്യം ഒരുക്കണമെന്നും കോടതി നിർദേശിച്ചു. ഓരോ ബൂത്തിലും പോലീസ് ഓഫീസറും സ്പെഷ്യൽ ഓഫീസറും നിർബന്ധമായും ഉണ്ടായിരിക്കണം. ബൂത്ത് ഏജന്റുമാർക്കും വോട്ടർമാർക്കും ആവശ്യമായ സംരക്ഷണം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
വോട്ടർമാരുടെ തിരിച്ചറിയൽ രേഖകൾ കൃത്യമായി പരിശോധിക്കണം. സ്ഥാനാർത്ഥികൾക്കും പോളിങ് ജീവനക്കാർക്കും സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
അധിക സുരക്ഷ ഏർപ്പെടുത്തിയ വാർഡുകളും ബൂത്തുകളും:
1. പഴശ്ശി: പഴശ്ശി എൽ.പി സ്കൂൾ (കിഴക്കുഭാഗം)
2. കൊയ്യോട്ടുമൂല: കുറ്റിയാട്ടൂർ എൽ.പി സ്കൂൾ പുതിയ ബ്ലോക്ക്
3. കുറ്റിയാട്ടൂർ: എൽ.പി സ്കൂൾ ഈസ്റ്റ് (പടിഞ്ഞാറ് ഭാഗം)
4. വടുവൻകുളം: കുറ്റിയാട്ടൂർ യു.പി സ്കൂൾ പുതിയ ബ്ലോക്ക് (തെക്ക് ഭാഗം), യു.പി സ്കൂൾ എൽകെജി ബ്ലോക്ക് (മധ്യഭാഗം)
5. കുറുവോട്ട് മൂല: സൗത്ത് എൽ.പി സ്കൂൾ (പടിഞ്ഞാറ് ഭാഗം)
6. പത്തുവേശാല: സലഫി ബി.ഇഡ് കോളേജ് (കളം ബ്ലോക്ക്–തെക്ക് ഭാഗം)
7. ചട്ടുകപ്പാറ: ചട്ടുകപ്പാറ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ–കില ബി ബ്ലോക്ക്, പത്താം ക്ലാസ് ബ്ലോക്ക്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

