ചക്കരക്കൽ: താമസിക്കുന്ന വീട്ടിൽ വെച്ച് സഹോദരൻ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നത് ചോദ്യം ചെയ്ത വിരോധത്തിൽ യുവാവിനെ കൈ കൊണ്ടും ഇരുമ്പ് പൈപ്പ് കൊണ്ടും തലക്കടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പെരളശേരി രണ്ടാം കണ്ടി കുന്നുമ്പ്രത്തെ സി. മധു (49) വിൻ്റെ പരാതിയിലാണ് സഹോദരൻ മണിയുടെ പേരിൽ ചക്കരക്കൽ പോലീസ് കേസെടുത്തത്. 7ന് ഞായറാഴ്ച വൈകുന്നേരം 3.15 മണിക്ക് പെരളശേരിയിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

