കണ്ണൂർ : കണ്ണൂർ സിറ്റി പോലീസിന് പുതുതായി അനുവദിച്ച വാഹനങ്ങൾ കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻരാജ് ഫ്ലാഗ് ഓഫ് ചെയ്തു. 11 ബൊലേറോ നിയോ വാഹനങ്ങളും അഞ്ച് ബൊലേറോ ബി4 വാഹനങ്ങളുമാണ് ലഭിച്ചത്.
ബൊലേറോ നിയോ കൺട്രോൾ റൂം വാഹനങ്ങളായി എടക്കാട്, പിണറായി, ചൊക്ലി, കതിരൂർ, ധർമടം, ന്യൂമാഹി, പാനൂർ, കൊളവല്ലൂർ, മട്ടന്നൂർ, കൂത്തുപറമ്പ് എന്നീ പോലീസ് സ്റ്റേഷനുകളിലും കണ്ണൂർ കൺട്രോളിലും ആണ് അനുവദിച്ചത്.
ബൊലേറോ ബി4 കതിരൂർ, എടക്കാട്, ധർമടം, കണ്ണവം, മട്ടന്നൂർ പോലീസ് സ്റ്റേഷനുകളിലുമാണ് അനുവദിച്ചത്. അഡീഷണൽ എസ്പി സജേഷ് വാഴാളപ്പിൽ, എസിപി ജില്ലാ ക്രൈം ബ്രാഞ്ച് ടി.പി. സുമേഷ്, കണ്ണൂർ ഡിഎച്ച്ക്യു റിസർവ് ഇൻസ്പെക്ടർ ഷാജി അപ്പുറത്ത്, എംടിഒ കെ.പി. സന്തോഷ്കുമാർ, കെപിഎ ജില്ലാ സെക്രട്ടറി വി. സിനീഷ്, കെപിഒഎ സംസ്ഥാനകമ്മറ്റിയംഗം പി.വി. രാജേഷ്, വൈസ് പ്രസി. ബിനു ജോൺ, എക്സിക്യൂട്ടീവ് അംഗം എം. രാജി എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

