പറശ്ശിനിക്കടവിൽ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറക്കുന്നതിനിടയിൽ മോഷ്ടാവ് കയ്യോടെ പിടിയിൽ

Kannadiparamba online news
Screenshot

തളിപ്പറമ്പ്: പറശിനിക്കടവില്‍ ക്ഷേത്രഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിലായി. കോഴിക്കോട്, കൂരച്ചുണ്ടിലെ അതുല്‍ഷാജിയെ ആണ് തളിപ്പറമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആണ് സംഭവം. പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിന്റെ കീഴിലുള്ള ചോന്നമ്മകോട്ടത്തിന്റെ ഭണ്ഡാരമാണ് യുവാവ് കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറക്കാന്‍ ശ്രമിച്ചത്. കുത്തിപ്പൊളിക്കുന്ന ശബ്ദംകേട്ട് പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായ തുപ്പായി ഇടക്കാടന്‍ ശ്രീജിത്ത് എത്തി കവര്‍ച്ചക്കാരനെ തടഞ്ഞുവെച്ച് തളിപ്പറമ്പ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.പൊലീസെത്തി മോഷ്ടാവിനെ അറസ്റ്റ് ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!