കണ്ണൂർ:
കണ്ണൂർ: ജില്ലയിലെ പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളിൽ പത്തിടത്തും നിലവിൽ എൽ.ഡി.എഫ് ഭരണമാണ്. ഇരിട്ടി മാത്രമാണ് യു.ഡി.എഫിന്റെ കൈവശമുള്ള ഏക ബ്ലോക്ക്. ഈ ആധിപത്യത്തിന് വെല്ലുവിളി ഉയർത്താൻ യു.ഡി.എഫ് തീവ്രശ്രമത്തിലാണ്. അതേസമയം, നിലവിലുള്ള ബ്ലോക്കുകളിൽ ഭൂരിപക്ഷം ഉയർത്തി, ഇരിട്ടി കൂടി പിടിച്ചെടുത്ത് മുന്നേറാനാണ് എൽ.ഡി.എഫിന്റെ തയ്യാറെടുപ്പ്.
ജില്ലയിലെ ഭൂരിഭാഗം ബ്ലോക്ക് പഞ്ചായത്തുകളിലും എൽ.ഡി.എഫിന്റെ മേൽക്കോയ്മ വ്യക്തമാണ്. എന്നാൽ ഇരിക്കൂർ, എടക്കാട് ബ്ലോക്കുകളിൽ യു.ഡി.എഫ് മുന്നേറ്റം നടത്താൻ സാധ്യതയുള്ള സാഹചര്യം നിലനിൽക്കുന്നു. ഇതിനൊപ്പം, നിലവിൽ കൈവശമുള്ള ഇരിട്ടി നിലനിർത്താനും പുതിയ ബ്ലോക്കുകൾ പിടിച്ചെടുക്കാനുമുള്ള യു.ഡി.എഫിന്റെ ശ്രമവും, അധികാരം ഉറപ്പിക്കാമെന്ന എൽ.ഡി.എഫിന്റെ ആത്മവിശ്വാസവുമാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷത.
പയ്യന്നൂർ ബ്ലോക്ക്
സ്ഥാപനകാലം മുതൽ എൽ.ഡി.എഫിന്റെ ശക്തികേന്ദ്രമാണ് പയ്യന്നൂർ. ഇത്തവണ ഡിവിഷനുകൾ 13ൽ നിന്ന് 14 ആയി വർദ്ധിച്ചു. രാമന്തളി, കുഞ്ഞിമംഗലം, കരിവെള്ളൂർ–പെരളം, എരമം–കുറ്റൂർ, പെരിങ്ങോം–വയക്കര, കാങ്കോൽ–ആലപ്പടമ്പ്, ചെറുപുഴ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഈ ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളും ഇടതുമുന്നണിയുടെ നിയന്ത്രണത്തിലാണ്.
കക്ഷിനില: എൽ.ഡി.എഫ് 12, യു.ഡി.എഫ് 01.
തളിപ്പറമ്പ് ബ്ലോക്ക്
ഉദയഗിരി, ആലക്കോട്, ചപ്പാരപ്പടവ്, നടുവിൽ, ചെങ്ങളായി, കുറുമാത്തൂർ, പരിയാരം, പട്ടുവം, കടന്നപ്പള്ളി–പാണപ്പുഴ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന തളിപ്പറമ്പ് ബ്ലോക്കിൽ ആറ് പഞ്ചായത്തുകൾ എൽ.ഡി.എഫിന്റേതാണ്. ആലക്കോട്, ചപ്പാരപ്പടവ്, നടുവിൽ എന്നിവിടങ്ങളിൽ യു.ഡി.എഫ് ഭരണം.
ഡിവിഷൻ എണ്ണം 17 ആയി ഉയർന്നു.
കക്ഷിനില: എൽ.ഡി.എഫ് 10, യു.ഡി.എസ് 06.
ഇരിക്കൂർ ബ്ലോക്ക്
2020ൽ ഇരുമുന്നണികളും ഏഴ് വീതം സീറ്റുകൾ നേടിയതോടെ നറുക്കെടുപ്പിലൂടെയാണ് എൽ.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.
കുറ്റ്യാട്ടൂർ, മയ്യിൽ, മലപ്പട്ടം, പടിയൂർ–കല്യാട്, ഇരിക്കൂർ, പയ്യാവൂർ, ഏരുവേശ്ശി, ഉളിക്കൽ എന്നിവിടങ്ങളാണ് ബ്ലോക്കിൽ ഉൾപ്പെടുന്നത്.
ഇതിനാൽ ഇത്തവണ വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കാൻ ഇരു മുന്നണികളും അക്രമണശ്രമത്തിലാണ്.
കക്ഷിനില: എൽ.ഡി.എഫ് 07, യു.ഡി.എഫ് 07.
പേരാവൂർ ബ്ലോക്ക്
ആദ്യകാലത്ത് മൂന്ന് തവണ യു.ഡി.എഫ് ഭരിച്ച പേരാവൂർ ബ്ലോക്ക് 2005 മുതൽ തുടർച്ചയായി എൽ.ഡി.എഫിനോടൊപ്പമാണ്. കൊട്ടിയൂർ ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളും ഇടതുമുന്നണിയുടെ നിയന്ത്രണത്തിലാണ്.
ഡിവിഷനുകൾ 14 ആയി ഉയർന്നു.
കക്ഷിനില: എൽ.ഡി.എഫ് 10, യു.ഡി.എഫ് 03.
കല്യാശേരി ബ്ലോക്ക്
സ്ഥാപിതമായതു മുതൽ എൽ.ഡി.എഫിന്റെ നിലവാരം നിലനിർത്തുന്ന ബ്ലോക്കാണ് കല്യാശേരി. ഇവിടെ ഏഴിൽ അഞ്ച് പഞ്ചായത്തുകൾ എൽ.ഡി.എഫിന്റേതും മറ്റ് രണ്ടെണ്ണം യു.ഡി.എഫിന്റേതുമാണ്.
ഡിവിഷൻ എണ്ണം 16.
കക്ഷിനില: എൽ.ഡി.എഫ് 09, യു.ഡി.എഫ് 05.
ഇരിട്ടി ബ്ലോക്ക്
ജില്ലയിൽ യു.ഡി.എഫിന്റെ കൈവശമുള്ള ഏക ബ്ലോക്ക് പഞ്ചായത്താണ് ഇരിട്ടി. കഴിഞ്ഞ തവണ കുറഞ്ഞ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് വിജയം സ്വന്തമാക്കിയിരുന്നു.
ആറളം, അയ്യൻകുന്ന്, പായം, തില്ലങ്കേരി, കീഴല്ലൂർ, കൂടാളി പഞ്ചായത്തുകളിൽ അയ്യൻകുന്ന് മാത്രം യു.ഡി.എഫ് ഭരിക്കുന്നു.
ഡിവിഷൻ എണ്ണം 14.
കക്ഷിനില: യു.ഡി.എഫ് 07, എൽ.ഡി.എഫ് 06.
കൂത്തുപറമ്പ് ബ്ലോക്ക്
ആരംഭം മുതൽ എൽ.ഡി.എഫ് നിർണായകമായ ആധിപത്യം പുലർത്തുന്ന ബ്ലോക്കാണ്. തൃപ്രങ്ങോട്ടൂർ ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളും ഇടതുപക്ഷത്തിന്റേതാണ്.
കക്ഷിനില: എൽ.ഡി.എഫ് 09, യു.ഡി.എഫ് 04.
പാനൂർ ബ്ലോക്ക്
2010ൽ രൂപീകൃതമായ പാനൂർ ബ്ലോക്ക് തുടർച്ചയായി എൽ.ഡി.എഫിന്റേതാണ്. ചൊക്ലി, പന്ന്യന്നൂർ, മൊകേരി, കതിരൂർ പഞ്ചായത്തുകളിൽ എല്ലാം എൽ.ഡി.എഫിന്റെ നിയന്ത്രണം.
ഡിവിഷനുകൾ 14 ആയി ഉയർന്നു.
തലശേരി ബ്ലോക്ക്
സ്ഥാപിതമായതു മുതൽ എൽ.ഡി.എഫ് കോട്ടയമായ തലശേരിയിൽ എല്ലാ ഡിവിഷനുകളും ഇടതുപക്ഷത്തിന്റേതാണ്.
പിണറായി, ധർമടം, അഞ്ചരക്കണ്ടി, വേങ്ങാട്, മുഴപ്പിലങ്ങാട്, ന്യൂമാഹി, എരഞ്ഞോളി പഞ്ചായത്തുകൾ ഉൾപ്പെടുന്നു.
ഡിവിഷൻ എണ്ണം 15.
എടക്കാട് ബ്ലോക്ക്
നിലവിൽ ഒരു സീറ്റിന്റെ ലീഡിൽ എൽ.ഡി.എഫ് ഭരണത്തിലായ എടക്കാട് ബ്ലോക്കിൽ ഇത്തവണ കടുത്ത മത്സരം.
ചെമ്പിലോട്, കൊളച്ചേരി, കടമ്പൂർ, മുണ്ടേരി, പെരളശ്ശേരി പഞ്ചായത്തുകളിൽ കൊളച്ചേരി, കടമ്പൂർ മാത്രം യു.ഡി.എഫിന്റെ കീഴിൽ.
കക്ഷിനില: എൽ.ഡി.എഫ് 07, യു.ഡി.എഫ് 06.
കണ്ണൂർ ബ്ലോക്ക്
ഒരിക്കൽ നറുക്കെടുപ്പിലൂടെ യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനം നേടിയതൊഴികെ എല്ലാദിവസവും എൽ.ഡി.എഫ് ഭരണം.
അഴീക്കോട്, ചിറക്കൽ, പാപ്പിനിശ്ശേരി പഞ്ചായത്തുകൾ എൽ.ഡി.എഫിന്റേതും വളപട്ടണം യു.ഡി.എഫിന്റേതുമാണ്.
ഡിവിഷൻ എണ്ണം 14.
കക്ഷിനില: എൽ.ഡി.എഫ് 10, യു.ഡി.എഫ് 03.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

