ശബരിമലയിലെ സ്വർണക്കള്ളന്മാരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി -കെ.എം. ഷാജി

Kannadiparamba online news
Screenshot

പാപ്പിനിശ്ശേരി: ശബരിമലയിലെ അയ്യപ്പന്റെ ശ്രീകോവിലിൽ നിന്നുള്ള സ്വർണ കവർച്ചയിലെ പ്രതികളെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി ആരോപിച്ചു. പാപ്പിനിശ്ശേരിയിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടിക്കണക്കിന് ഭക്തരെ വേദനിപ്പിച്ച ഇത്തരം സംഭവങ്ങൾക്കെതിരെ ഇതുവരെയും പ്രസക്തമായ നടപടി സ്വീകരിക്കാത്തത് സർക്കാരിന്റെ മനോഭാവം വ്യക്തമാക്കുന്നതാണെന്നും ഷാജി ചൂണ്ടിക്കാട്ടി. “ഭക്തരല്ലാത്തവർ ക്ഷേത്രഭരണം കൈകാര്യം ചെയ്താൽ സംഭവിക്കുന്നത് ഇതുപോലെയാണ്. ഭക്തസമൂഹത്തിന്റെ വിശ്വാസങ്ങൾ കളയുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ ജനങ്ങൾ വിധിയെഴുതണം” എന്ന് ഷാജി പറഞ്ഞു.

യോഗത്തിൽ ജാഫർ മാങ്കടവ് അധ്യക്ഷത വഹിച്ചു. സി.പി. റഷീദ്, പൂക്കോട്ടി കുമാരൻ, പി. ഉസ്മാൻ, കെ.പി. റഷീദ്, കെ. രവീന്ദ്രൻ, സി.എച്ച്. ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!