ചാലോട്: അതിദാരിദ്ര്യത്തിൽ നിന്ന് വിമുക്തമായ കേരളത്തിൽ ഇനി ദാരിദ്ര്യം പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് കീഴല്ലൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദാരിദ്ര്യനിവാരണത്തിന്റെ ഭാഗമായിട്ടാണ് സാമൂഹികക്ഷേമ പെൻഷൻ വർധിപ്പിച്ചതെന്നും ഏറ്റവും താഴത്തെ തലത്തിൽ കഴിയുന്ന ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് സർക്കാരിന്റെ പ്രധാന ഊന്നൽ നല്‍കുന്നതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതകൾക്കെതിരെയുള്ള വിധിയെഴുത്താകണം ഈ തെരഞ്ഞെടുപ്പ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്എഫ്ഐ മുൻ ദേശീയ വൈസ് പ്രസിഡന്റ് നിതീഷ് നാരായണൻ പ്രഭാഷണം നടത്തി. കെ.എം. വിജയൻ അധ്യക്ഷത വഹിച്ചു. എം. രാജൻ, എൻ.വി. ചന്ദ്രബാബു, എം. രതീഷ്, പി.കെ. ചന്ദ്രൻ, സി.എച്ച്. വത്സലൻ, കെ. അനിൽകുമാർ, എൽഡിഎഫ് സ്ഥാനാർഥികൾ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

