കണ്ണൂരിൽ നിർമാണത്തിലുള്ള സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kannadiparamba online news
Screenshot

കതിരൂർ : നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്ക് കുഴിയിൽഅബദ്ധത്തിൽ വീണു മൂന്നു വയസ്സ് കാരൻ  മരിച്ചു. കതിരൂർ പുല്യോട് വെസ്റ്റ് പാട്യം നഗർ മലമ്മൽ ഹൗസിൽ അൻഷിലിന്റെ  മകൻ മാർ വാനാണ് ദാരുണമായി മരിച്ചത്. ശനിയാഴ്ച്ച വൈകുന്നേരം അംഗനവാടി വിട്ടതിനുശേഷം വീട്ടിലെത്തി തൊട്ടടുത്തുള്ള കുടുംബവീട്ടിൽ കളിക്കാൻ പോയതായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാരും അയൽ വീട്ടുകാരും ചേർന്ന് അന്വേഷിക്കുന്നതിനിടയിലാണ് കുടുംബ വീടിനോട് തൊട്ട് പുതുതായി നിർമ്മിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളിൽ ബോധരഹിതനായി കുട്ടിയെ കണ്ടത്.  ടാങ്ക് തേപ്പ് കഴിച്ചതിനു ശേഷം  ചോർച്ച പരിശോധിക്കാൻ വേണ്ടി നിറയെ വെള്ളം നിറച്ചിരുന്നു.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കതിരൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മാതാവ് ഫാത്തിമ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!