ഓൺലൈൻ ഷെയർട്രേഡിംഗിൽ 28,38,511 രൂപ തട്ടിയെടുത്തു

Kannadiparamba online news
Screenshot

കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സൈബർ തട്ടിപ്പുസംഘത്തിനെതിരെ പരാതിയിൽ കണ്ണൂർ സൈബർ പോലീസ് കേസെടുത്തു. കണ്ണൂർ തായത്തെരുവിലെ അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന കെ.കെ. പ്രദീപ് കുമാറിൻ്റെ പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്. 2025 ഒക്ടോബർ മാസം മുതൽ പരാതിക്കാരനെ വാട്സാപ്പ് വഴി ബന്ധപ്പെട്ട സംഘം ഓൺലൈൻ ഷെയർ ട്രേഡിംഗ് വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് ഇക്കഴിഞ്ഞനവംബർ 4 മുതൽ 21 വരെയുള്ള കാലയളവിൽ പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി ആകെ 28,38, 511 രൂപ നിക്ഷേപിച്ചിച്ച ശേഷം അയച്ചു കൊടുത്ത പണമോ ലാഭമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!