ക്ഷേത്ര ഭണ്ഡാരം കവർന്നമോഷ്ടാവ് പിടിയിൽ

Kannadiparamba online news
പ്രതീകാത്മക ചിത്രം

തളിപ്പറമ്പ്. ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്ന് രക്ഷപ്പെടുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. പരിയാരം ഐ ടി സി കോളനിയിലെ ജോഷി ജോസഫിനെ (36) യാണ് പിടികൂടിയത്. ഇന്ന് പുലർച്ചെ തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപം പുളിമ്പറമ്പ് ശ്രീമുത്തപ്പൻ ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്ന മോഷ്ടാവ് ഇരുളിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വനം വകുപ്പ് ജീവനക്കാരുടെയുംനാട്ടുകാരുടെയും ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മോഷ്ടാവിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ക്ഷേത്രം ഭാരവാഹി പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!