മുണ്ടേരി: പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ കാലിടറി തലയിടിച്ച് വീണ് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. മുണ്ടേരി വലിയന്നൂർ റോഡിൽ മുണ്ടേരി ചിറക്ക് സമീപം താമസിക്കുന്ന പണ്ടാരവളപ്പിൽ ഹൗസിൽ എ.പി സുലൈമാൻ (62) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം മുണ്ടേരി ചിറക്ക് സമീപത്തെ വീടിന് മുന്നിൽ എത്തിയ ശേഷം ഓട്ടോ നിർത്തി ഗേറ്റ് തുറക്കുന്നതിനായി പുറത്തിറങ്ങിയ സമയം ഓട്ടോ തനിയെ നിരങ്ങി പിന്നോട്ട് നീങ്ങുന്നത് കണ്ട് പിടിച്ച് വെക്കാൻ ശ്രമിക്കവെ കാലിടറി തലയിടിച്ച് വീഴുകയായിരുന്നു. ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഏച്ചൂർ വട്ടപ്പൊയിൽ സ്വദേശിയാണ്. ഭാര്യ: മുണ്ടേരി പണ്ടാരവളപ്പിൽ ആയിഷ. മൃതദേഹം ഇന്ന് 11.30 ന് വീട്ടിൽ എത്തിക്കും. തുടർന്ന് ഖബറടക്കം നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

