കണ്ണാടിപ്പറമ്പ്: പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്നതിനായി കണ്ണാടിപ്പറമ്പ് ദേശസേവ യു.പി. സ്കൂൾ സംഘടിപ്പിച്ച ‘വിജയാരവം 25-26’ ശ്രദ്ധേയമായി. വെള്ളിയാഴ്ച വൈകുന്നേരം സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ഉത്സവപ്രതീതി ഉണർത്തി.
പ്രതിഭകളെ ആദരിച്ചു
ഉപജില്ലാ തലത്തിൽ നടന്ന ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി മേളകളിലും, കലോത്സവം, സ്പോർട്സ്, സർഗോത്സവം എന്നിവയിലും മികച്ച വിജയം കരസ്ഥമാക്കിയ പ്രതിഭകളെയാണ് ചടങ്ങിൽ ആദരിച്ചത്. കൂടാതെ, ജില്ലാ കലോത്സവത്തിൽ സ്കൂളിന്റെ യശസ്സ് ഉയർത്തിയ വിദ്യാർത്ഥികൾക്കും അനുമോദനം നൽകി.
എസ്.എസ്.കെ (SSK) കണ്ണൂർ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ശ്രീ. ഇ.സി. വിനോദ് കുമാർ ‘വിജയാരവം’ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി ലിജി എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കണ്ണൂർ ഡയറ്റ് (DIET) ലക്ചറർ ശ്രീമതി ബീന കെ. മുഖ്യാതിഥിയായി പങ്കെടുത്തു. വിജയികളായ കുട്ടികൾക്കുള്ള അനുമോദനവും സമ്മാനദാനവും ചടങ്ങിൽ നടന്നു.
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഇ.ജെ. സുനിത ഏവർക്കും സ്വാഗതം ആശംസിച്ചു. ദാറുൽ ഹസനത്ത് വനിതാ യത്തീംഖാന മാനേജ്മെന്റ് പ്രതിനിധി ശ്രീ. പി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി വി.കെ. സുനിത, എസ്.ആർ.ജി കൺവീനർ ശ്രീമതി വി.വി. രമ്യ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബിന്ദു എ. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

