കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ശിവ ക്ഷേത്രത്തിലെ സ്വാമിമാരുടെ ഈ വർഷത്തെ നിറമാല നാളെ (ഡിസംബർ 6 വൃശ്ചികം 20ന് ശനിയാഴ്ച) ആഘോഷിക്കും.രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെ ആരംഭിക്കുന്നു .തുടർന്ന് ക്ഷേത്രം മേൽശാന്തിമാരായ ഇ. എൻ.നാരായണൻ നമ്പൂതിരി, ഇ.എൻ.ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ ,വൈകുന്നേരം ദീപാലങ്കാരം ,വലിയ നിറമാല ,ദീപാരാധന അയ്യപ്പ സേവാസംഘത്തിന്റെ ഭജന ,കർപ്പൂരദീപപ്രദക്ഷിണം ,പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

