രാഹുൽ മാങ്കൂട്ടത്തിൽ പുറത്ത്, പൊതുജനങ്ങളുടെ മുന്നിൽ പാർട്ടിയുടെ അന്തസ് ഉയർത്തണം, കോൺഗ്രസ്‌ എടുത്തത് ധീരമായ നടപടി: കെ സി വേണുഗോപാൽ

Kannadiparamba online news
Screenshot

ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. കോൺഗ്രസ്‌ എടുത്തത് ധീരമായ നടപടിയെന്ന് കെ സി വേണുഗോപാൽ എം പി പറഞ്ഞു.

ഇത്തരം വിഷയങ്ങളിൽ പാർട്ടിയുടെ അന്തസ് ഉയർത്തുകയാണ് ചെയ്യുക. പൊതുജനങ്ങളുടെ മുന്നിൽ പാർട്ടിയുടെ അന്തസ്സ് ഉയർത്തണം. എം എൽ എ സ്ഥാനം ഒഴിയണമോ എന്ന് അദ്ദേഹം തീരുമാനിക്കണം.
കിട്ടിയ പരാതി 1-2 മണിക്കൂറിനകം പൊലീസിന് കൈമാറി. നേതാക്കന്മാർ തമ്മിൽ സംസാരിച്ചു.

ഒരു രാഷ്ട്രീയപാർട്ടി വേഗത്തിൽ എടുത്ത കാര്യം. രാഹുലിനെ ആരും സംരക്ഷിച്ചിട്ടില്ല. ജനം തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ ചർച്ചയാകുന്നില്ല. ശബരിമല വിഷയം ചർച്ചയാകുന്നില്ല. പിണറായിരിക്കെതിരെ ആരും മിണ്ടുന്നില്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

കോണ്‍ഗ്രസ് മാതൃകാപരമായ തീരുമാനമാണ് വിഷയത്തില്‍ കൈക്കൊണ്ടിരിക്കുന്നത്. ആക്ഷേപം വന്ന സമയത്ത് തന്നെ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എംഎല്‍എ സ്ഥാനം രാജിവെക്കുന്നതാണ് ഉജിതം. കെപിസിസിക്ക് പരാതി കിട്ടിയ ഉടൻ തന്നെ അത് ഡിജിപിക്ക് കൈമാറിയിരുന്നു. നേതാക്കളുമായും കോണ്‍ഗ്രസ് ഹൈക്കമാന്‍റുമായും ചര്‍ച്ച നടത്തി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ് ഇതെന്നും കെപിസിസി അധ്യക്ഷ്യൻ സണ്ണി ജോസഫ് പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!