പി.കെ ഹംസ മാസ്റ്റർ, അനുകരണീയ വ്യക്തിത്വം.

Kannadiparamba online news

കണ്ണാടിപ്പറമ്പ്: സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ നിറസാന്നിധ്യമായിരുന്നു അന്തരിച്ച പി.കെ ഹംസ മാസ്റ്റർ കൊടുവള്ളിയെന്ന് കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജിൽ നടന്ന അനുസ്മരണ സമ്മേളനം വിലയിരുത്തി.
അധ്യാപകനായി സേവനം നടത്തിയപ്പോഴും വിരമിച്ച ശേഷവും ജനക്ഷേമ പ്രവർത്തനങ്ങൾ ജീവിതസപര്യയായി കാത്തുസൂക്ഷിച്ച വ്യക്തി കൂടിയായിരുന്നു ഹംസ മാസ്റ്റർ.
മാതൃകാജീവിതങ്ങൾ ഗണ്യമായി കുറഞ്ഞുപോയ വർത്തമാനകാലത്ത് അനുകരണീയ വ്യക്തിത്വം കാത്തുസൂക്ഷിച്ച പി.കെ ഹംസ മാസ്റ്റർ ധന്യപുരുഷനായിരുന്നു എന്ന് അനുസ്മരണ സംഗമം സാക്ഷ്യപ്പെടുത്തി. എ.ടി മുസ്തഫ ഹാജി അധ്യക്ഷനായ വേദിയിൽ സയ്യിദ് അലി ബാഅലവി തങ്ങൾ ഉദ്ഘാടനം ചെയ്തു.കെ.എൻ മുസ്തഫ അനുസ്മരണ ഭാഷണം നടത്തി.മുസ്തഫ ഹാജി പുതിയ തെരു, അനസ് ഹുദവി, ഡോ.ഇസ്മായിൽ ഹുദവി, ഉനൈസ് ഹുദവി,വി.എ മുഹമ്മദ് കുഞ്ഞി, സി.പി മായിൻ മാസ്റ്റർ, ഖാലിദ് ഹാജി, ഒ.പി മൂസാൻ ഹാജി, കബീർ കണ്ണാടിപ്പറമ്പ് ,അഷ്റഫ് മാസ്റ്റർ, കെ.പി ആലിക്കുഞ്ഞി, എൻ.എൻ ശരീഫ് മാസ്റ്റർ, കൊടിയിൽ അബ്ദുൽ ഖാദിർ, ബി യൂസുഫ് സംബന്ധിച്ചു. കെ.പി അബൂബക്കർ ഹാജി സ്വാഗതവും സി.പി മായിൻ മാസ്റ്റർ നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!