കണ്ണൂർ : കെട്ടിട ഉടമ അറിയാതെ വ്യാജ രേഖകൾ ചമച്ച് കെട്ടിടത്തിലെ സ്ഥാപനത്തിന് ലൈസൻസ് ഉണ്ടാക്കി ജി എസ്.ടി ഡിപ്പാർട്ട്മെൻ്റിന് കൈമാറി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശപ്രകാരം അഞ്ചുപേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ താണ കൊടപ്പറമ്പയിലെ സഹർ മൻസിലിൽ എ. അനീസ് അഹമ്മദിൻ്റെ പരാതിയിലാണ് താണ കസനാക്കോട്ടയിലെ സി പി മുഹമ്മദ് ഷമീൽ (37), തളിപ്പറമ്പ് അള്ളാംകുളത്തെ എൻ.കെ. അക്ബർ (42), പയ്യാമ്പലം എസ്.എൻ.പാർക്കിന് സമീപത്തെ കാസ റാസ ഹോട്ടൽ പാർട്ണർമാരായ പന്നിക്കരകത്ത് ഫൈസൽ (38), മുഹമ്മദ് ഇർഷാദ്(44), മാട്ടൂലിലെ കെ പി ഷഫീഖ് (40) എന്നിവർക്കെതിരെപോലീസ് കേസെടുത്തത്. പരാതിക്കാരൻ്റെ ഉപ്പയുടെ ഉടമസ്ഥതയിലുള്ള കോർപ്പറേഷനിലെ 51/448 – 2,448 -3, 448 -4 എന്നീ നമ്പറുകളുള്ള കെട്ടിടങ്ങൾ 2022 ഒക്ടോബർ 12 മുതൽ പ്രതിമാസം 99,225 രൂപ വാടക നിരക്കിൽ കരാർ തയാറാക്കി ഉപ്പയിൽ നിന്നും ഏറ്റെടുത്ത ഒന്നാം പ്രതി രണ്ടാം പ്രതിക്ക് മറുവാടകക്ക് നൽകിയും പരാതിക്കാരൻ്റെ ഉപ്പയ്ക്ക് 45000 രൂപ മാത്രം നൽകിയും ഉടമ മരണപ്പെട്ട ശേഷം പരാതിക്കാരൻ്റെ പേരിൽ പ്രതികൾ വ്യാജ സമ്മതപത്രം തയാറാക്കി ലൈസൻസ് ഉണ്ടാക്കി 4, 5 പ്രതികളുടെ സഹായത്തോടെ ഒറിജിനൽ രേഖയെന്ന വ്യാജേന ജി എസ് ടി ഡിപ്പാർട്ട്മെൻ്റി ന് കൈമാറി പരാതിക്കാരനോടും കുടുംബത്തോടും വഞ്ചന കാണിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

