വളപട്ടണം :ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം കൊണ്ടുവന്ന് റോഡരികിൽ പൊതു സ്ഥലത്ത് തള്ളിയ രണ്ടു പേരെ പോലീസ് കൂടി .കണ്ണൂർ സിറ്റി ആദികടലായിയിലെ ബദരിയ മൻസിലിൽ എം മുഹമ്മദ് ഫായിസ് (21), മരക്കാർക്കണ്ടിയിലെ ടി. സായൂജ്(21) എന്നിവരെയാണ് എസ്.ഐ. എം. പ്രവീൺ കുമാറും സംഘവും പിടികൂടിയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ പാപ്പിനിശേരി ബലിയ പട്ടം ടൈൽസ് ആൻ്റ് ബിസിനസ് സ്ഥാപനത്തിൻ്റെ പടിഞ്ഞാറുഭാഗത്തുള്ള ദേശീയപാതയുടെകൾ വർട്ടിന് അടിയിലൂടെ കക്കൂസ് മാലിന്യം ഒഴുക്കുന്നതിനിടെയാണ് കെ.എൽ. 58.ഡി. 9883 നമ്പർ മിനി ടാങ്കർ ലോറിയുമായി ഇരുവരെയും പോലീസ് പിടികൂടിയത്. ടാങ്കർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

