കണ്ണൂർ ചക്കരക്കൽ സ്വദേശിയായ വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ. കാവിന്മുല മിടാവിലോട് പാർവതി നിവാസിൽ പൂജയെയാണ് (23) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു.
28 ന് രാത്രിയാണ് കോളജ് ഹോസ്റ്റലിൽ വച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തെന്ന വിവരം നാട്ടിൽ ലഭിച്ചത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ പയ്യാമ്പലത്ത് സംസ്കരിച്ചു. അമ്മ: സിന്ധു (എഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അഞ്ചരക്കണ്ടി) അച്ഛൻ: വസന്തൻ (ഓട്ടോ ഡ്രൈവർ, കൊല്ലൻചിറ). ഇവരുടെ ഏക മകളാണ് പൂജ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

