കണ്ണാടിപറമ്പ്:
ദാറുൽ ഹസനാത്ത് സ്ഥാപനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും സ്ഥാപനത്തിന്റെ ദീർഘകാലത്തെ ഭാരവാഹിയും കണ്ണാടിപറമ്പ് ദേശാസേവ യു.പി. സ്കൂൾ അധ്യാപകനുമായിരുന്ന ഹംസ മാസ്റ്റർ (69) നിര്യാതനായി.
വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം, ദാറുൽ ഹസനാത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അധ്യാപകൻ എന്ന നിലയിലും സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും അദ്ദേഹം നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും വലിയ നഷ്ടമാണ്.
ഭാര്യ: സൈനബ ടീച്ചർ.
മക്കൾ: സുഹൈർ, സാഹിറ.
മയ്യിത്ത് നിസ്കാരം:
അദ്ദേഹത്തിന്റെ മയ്യിത്ത് നിസ്കാരം നാളെ (തിങ്കളാഴ്ച) രാവിലെ 9 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ വെച്ച് നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

