തളിപ്പറമ്പ്. ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം കൊണ്ടുവന്ന്പുഴയിൽ തള്ളുന്നതിനിടെ രണ്ടുപേരെ പോലീസ് പിടികൂടി. കോഴിക്കോട് ഫറോക്ക് സ്വദേശികളായ മുഹമ്മദ് ഷിബിലി (24), മുഹമ്മദ് അൻഷാദ് (26) എന്നിവരെയാണ് എസ്.ഐ.കെ.ദിനേശനും സംഘവും പിടികൂടിയത്. രാത്രികാല പോലീസ് പട്രോളിംഗിനിടെ ഇന്ന് പുലർച്ചെ 3.30 മണിയോടെ വെള്ളിക്കീൽ പാലത്തിനു സമീപം പുഴയിൽ കക്കൂസ് മാലിന്യം തള്ളുന്നതിനിടെയാണ് പ്രതികൾ പോലീസ് പിടിയിലായത്. കേസെടുത്ത പോലീസ് മാലിന്യവുമായി എത്തിയ കെ.എൽ. 42.എച്ച്. 2902 നമ്പർ ടാങ്കർ ലോറി കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

