ചികിത്സയ്ക്ക് കോഴിക്കോട് പോകുന്ന വഴിയിൽ പിക്കപ്പ് വാൻ ഇടിച്ചു; വീട്ടമ്മ മരിച്ചു

Kannadiparamba online news
Screenshot

ഇരിട്ടി: ചികിത്സയ്ക്കായി കോഴിക്കോട് പോകുകയായിരുന്ന കാറിൽ പിക്കപ്പ് വാൻ ഇടിച്ച് വീട്ടമ്മ മരിച്ചു. പുന്നാട് താവിലാകുറ്റിയിലെ പാർവതി റാം നിവാസ് വീട്ടിൽ ഓമന (61) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ കൊയിലാണ്ടിയിൽ വച്ചാണ് അപകടം സംഭവിച്ചത്.

ഓമനയും ഭർതൃ സഹോദരി രമണി (55), അവരുടെ മകൻ സരിൻ (33) എന്നിവരും ചികിത്സക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് കാറിൽ പോകുന്നതിനിടെയാണ് പിക്കപ്പ് വാൻ ഇടിച്ചത്. അപകടത്തിൽ മറ്റ് രണ്ടുപേരും പരിക്കേറ്റിട്ടുണ്ട്. അവർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഭർത്താവ്: പന്നിയോടൻ ശ്രീധരൻ മക്കൾ: ശ്രീജേഷ് (ബാംഗ്ലൂർ), മഹിമ മരുമക്കൾ: പ്രജീഷ് (എയർ ഫോഴ്‌സ്), ശ്രീലക്ഷ്മി (തൃശൂർ)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!