കൊച്ചി: സംസ്ഥാനത്ത് സീബ്ര ക്രോസിംഗുകളിൽ നടക്കുന്ന അപകടങ്ങൾ ആശങ്കാജനകമായി വർദ്ധിക്കുന്നുവെന്നു കേരള ഹൈക്കോടതി വ്യക്തമാക്കി. സീബ്ര ക്രോസ്സിങ്ങുമായി ബന്ധപ്പെട്ട് മാത്രം കഴിഞ്ഞ ഒരു മാസത്തിനിടെ 901 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കോടതി രേഖപ്പെടുത്തി.
ഓരോ ജീവനും വിലപ്പെട്ടതാണെന്നും, സീബ്ര ക്രോസ്സിങ്ങിൽ നിയമലംഘനം ചെയ്യുന്ന വാഹനങ്ങൾക്ക് കനത്ത പിഴ ചുമത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇത് “മോശം ഡ്രൈവിങ് സംസ്കാരത്തിന്റെ ഉദാഹരണം” മാത്രമാണെന്നും കോടതി പറഞ്ഞു. സമയമില്ല എന്ന പേരിൽ സ്വകാര്യ ബസുകൾ നടത്തുന്ന നിയമലംഘനം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മോട്ടോർ വാഹന വകുപ്പ് കോടതിയെ അറിയിച്ചു:
ഈ വർഷം ഇതുവരെ 860 കാൽനടയാത്രക്കാർക്ക് റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
ഇത്തരം അപകടങ്ങൾ തടയാൻ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കാൽനട യാത്രക്കാരെ മരണത്തിലേക്ക് തള്ളിവിടാനാവില്ലെന്നും കോടതി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

