മാരക ലഹരി മരുന്നായ എം.ഡി എം എ യുമായി രാമന്തളി സ്വദേശികളായ രണ്ടുപേർ പിടിയിൽ

Kannadiparamba online news
Screenshot

കാറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എം ഡി എം എ യുമായി പയ്യന്നൂർ രാമന്തളി സ്വദേശികളായ രണ്ടു പേർ പിടിയിൽ. രാമന്തളി കുന്നരുവിലെ മൗവ്വനാൽ ഹൗസിൽ എം.പ്രജിത്ത് (33), കുന്നരുവിലെതന്നെ തവര ഹൗസിൽ ടി.സജിത്ത് (36) എന്നിവരെയാണ് എസ്.ഐ.ടി. അഖിലും സംഘവും അറസ്റ്റു ചെയ്തത്.

വാഹന പരിശോധനക്കിടെ വൈകുന്നേരം പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിക്ക് സമീപം വെച്ചാണ് കെ.എൽ. 60.ജെ. 9359 നമ്പർ കാറിൽ കടത്തുകയായിരുന്ന 1.95 ഗ്രാം മാരക ലഹരി മരുന്നായ എം ഡി എം എ യുമായി പ്രതികൾ പോലീസ് പിടിയിലാകുന്നത്. പ്രതികൾ സഞ്ചരിച്ചകാറും മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!