“ഹികായ” ക്വിസ് പ്രോഗ്രാം സമാപിച്ചുസമാപിച്ചു

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ: ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജ് ഡിപ്പാർട്ടുമെൻറ് ഓഫ് ഹദീസ് ആൻഡ് റിലേറ്റഡ് സയൻസും പ്രശസ്ത പ്രസാധകരായ അദർ ബുക്‌സും സംയുക്തമായി സംഘടിപ്പിച്ച “സീറ ക്വിസ് മത്സരം” സമാപിച്ചു. ഡോ. സഈദ് റമദാൻ ബൂത്തിയുടെ “ഫിഖ്‌ഹ്സ്സീറ”, മാർട്ടിൻ ലിംഗ്സിന്റെ പ്രശസ്ത കൃതിയായ “മുഹമ്മദ്” എന്നിവ അടിസ്ഥാനമാക്കിയായിരുന്നു മത്സരം.

പരിപാടിയുടെ ഉദ്ഘാടനകർമ്മം കോളജ് പ്രിൻസിപ്പൽ സയ്യിദ് അലി ബാഅലവി തങ്ങൾ നിർവഹിച്ചു. സമഗ്രമായ പ്രവാചക ദർശനങ്ങൾ മനുഷ്യജീവിതത്തിന് ദിശാബോധം നൽകുന്ന നേർരേഖയാണെന്നും തങ്ങൾ പ്രസ്താവിച്ചു. അനീസ് എം കെ സർ മുഖ്യാതിഥിയായി. ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ഹദീസ് വിഭാഗം തലവൻ ഡോ സലാഹുദ്ദീൻ ഹുദവി പറമ്പിൽ പീടിക ഹദീസ് ജ്ഞാനശാഖയുടെ കാലികവായന എന്ന വിഷയം അവതരിപ്പിച്ചു.

എലിമിനേഷൻ റൗണ്ടിൽ നിന്നും തിരഞ്ഞെടുത്ത രണ്ടു പേരടങ്ങിയ 7 ടീമുകളാണ് ഫൈനലിൽ മാറ്റുരച്ചത്. ഫൈനൽ മത്സരത്തിൽ ദാറുൽ ഹസനാത്ത് കണ്ണാടിപ്പറമ്പ, ഇസ്‌ലാഹുൽ ഉലൂം താനൂർ, ദാറുൽ ഹുദാ ചെമ്മാട്, യഥാക്രമം ആദ്യമൂന്നു സ്ഥാനങ്ങൾ കരഗതമാക്കി. വിജയികൾക്കുള്ള ക്യാഷ് പ്രൈസ്, മൊമെന്റോസ്, സർട്ടിഫിക്കറ്റ്സ് എന്നിവ വിതരണം ചെയ്തു. കോംപ്ലക്‌സ് സെക്രട്ടറി കെ എൻ മുസ്‌തഫ സാഹിബ്, ഖാലിദ് ഹാജി കമ്പിൽ, അനസ് ഹുദവി അരിപ്ര, ഡോ താജുദ്ദീൻ വാഫി എന്നിവർ സംബന്ധിച്ചു. ഡോ ഇസ്മാഈൽ ഹുദവി ചെമ്മലശ്ശേരി അധ്യക്ഷത വഹിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!