കൂത്തുപറമ്പ് രക്തസാക്ഷി ദിനം: DYFI മയ്യിൽ ബ്ലോക്ക് തല അനുസ്മരണ പരിപാടി ഇന്ന് കണ്ണാടിപ്പറമ്പിൽ

Kannadiparamba online news

കണ്ണാടിപ്പറമ്പ്: രക്തസാക്ഷി ദിനമായ ഇന്ന് (നവംബർ 25) DYFI മയ്യിൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷികളുടെ അനുസ്മരണ പരിപാടികൾ നടക്കും. കണ്ണാടിപ്പറമ്പ് ദേശസേവ യു.പി. സ്കൂളിൽ വെച്ചാണ് ബ്ലോക്ക് തല പൊതുസമ്മേളനം നടക്കുന്നത്.

ബഹുജന പ്രകടനവും പൊതുസമ്മേളനവും

കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഓർമ്മ പുതുക്കുന്നതിൻ്റെ ഭാഗമായി ഇന്ന് വൈകുന്നേരം വാരം റോഡ് കേന്ദ്രീകരിച്ച് DYFI പ്രവർത്തകരുടെ ബഹുജന പ്രകടനം നടക്കും. പ്രകടനം കണ്ണാടിപ്പറമ്പ് ദേശസേവ യു.പി. സ്കൂളിൽ സമാപിക്കും.

തുടർന്ന് നടക്കുന്ന അനുസ്മരണ പൊതുസമ്മേളനം DYFI കേന്ദ്ര കമ്മിറ്റി അംഗവും എം.എൽ.എ.യുമായ സഖാവ് എം. വിജിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!