കണ്ണൂർ: സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി നടന്നു വരുന്ന കർമ്മ പദ്ധതികളുടെ ഭാഗമായ ജില്ലാ കർഷക സംഗമം കണ്ണൂർ ചേംബർ ഹാളിൽ നടന്നു. സംഗമത്തിന്‍റെ ഭാഗമായി ‘യുണൈറ്റഡ് ഫാർമേഴ്സ് ഫോറം’ എന്ന പേരിൽ ജില്ലാ സമിതി രൂപീകരിച്ചു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പി.കെ. അലിക്കുഞ്ഞി ദാരിമിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹൈദ്രോസ് ഹാജി എറണാകുളം ഉദ്ഘാടന പ്രഭാഷണം നടത്തി.
വിഷയാവതരണം അബൂബക്കർ പടിക്കൽ നിർവഹിച്ചു.
പരിപാടിയിൽ പി.പി. അബ്ദുൽ ഹക്കീം സഅദി, ഹാമിദ് ചൊവ്വ, ഹനീഫ് പാനൂർ, കെ.പി. മുഹമ്മദ് സഖാഫി ചൊക്ലി, അബ്ദുറസാഖ് മാണിയൂർ, എ.പി.എ. അബ്ദുറഹീം, എൻ. സക്കരിയ്യ, ബി.എ. അലി മൊഗ്രാൽ എന്നിവർ പ്രസംഗിച്ചു.
ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തവർ:
മുഹമ്മദലി ഹാജി മുട്ടം – ചെയർമാൻ എൻ. സക്കരിയ – കൺവീനർ എം.പി. മുഹമ്മദ് പാലത്തായി – കോഡിനേറ്റർ
സമസ്ത സെന്റിനറി കർമ്മ പദ്ധതികളുടെ ജില്ലാ തല പ്രവർത്തനങ്ങൾക്ക് സംഗമം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

