യുഡിഎഫ്-എൽഡിഎഫ് നേർക്കുനേർ; എൻഡിഎ 12 സീറ്റിൽ
മയ്യിൽ: തദ്ദേശ തിരഞ്ഞെടുപ്പ് ചൂടുപിടിച്ച് മയ്യിൽ പഞ്ചായത്തിൽ മൊത്തം 101 പേർ പത്രിക സമർപ്പിച്ചു. പുതുതായി ചേർത്ത ഒരു വാർഡ് ഉൾപ്പെടെ 19 വാർഡുകളിലാണ് ഇത്തവണ മത്സരം. ഇതിൽ രണ്ട് പേർ സ്വതന്ത്രരായും, ലോക ജനശക്തി പാർട്ടിയും എസ്ഡിപിഐയും ഒരോ സ്ഥാനാർത്ഥിയെ വീതം നിർത്തിയുമാണ് രംഗത്ത്.
എൻഡിഎയുടെ ശക്തിപ്രദർശനമായി 12 വാർഡുകളിൽ സ്ഥാനാർഥികൾ ഉണ്ട്. പത്ത് വാർഡുകൾ സ്ത്രീ സംവരണമാണ്. സിപിഐക്ക് ഒരു സീറ്റ് ലഭിച്ചതിൽ നിന്ന് ടി.കെ. രാജു (ഇരുവാപ്പുഴ നമ്പ്രം) ആണ് സ്ഥാനാർത്ഥി.
കഴിഞ്ഞ ഭരണസമിതിയിൽ നിന്നുള്ളവർ ഈ തവണ മത്സരത്തിലില്ലെന്നത് എൽഡിഎഫിന്റെ ശ്രദ്ധേയമായ മാറ്റമാണ്. 18 വാർഡുകളിൽ സിപിഎം സ്ഥാനാർഥികൾ മത്സരിക്കുന്നു. മുൻ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എൻ.വി. ശ്രീജിനി (വള്ളിയോട്ട് വാർഡ്), മുൻ കെ.എസ്.ടി.എ വൈസ് പ്രസിഡന്റ് സി.സി. വിനോദ് കുമാർ (കോട്ടയാട് വാർഡ്) എന്നിവരെയാണ് പ്രധാന സ്ഥാനാർഥികളായി എൽഡിഎഫ് നിർത്തിയിരിക്കുന്നത്. അഞ്ചുവർഷത്തെ വികസന കുതിപ്പാണ് ഇവർ പ്രചാരണത്തിൽ മുന്നോട്ടു വെക്കുന്നത്.
യുഡിഎഫ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മയ്യിലിൽ രണ്ടു സീറ്റിൽ മാത്രം വിജയിച്ചിരുന്നുവെങ്കിലും ഈ തവണ ശക്തമായ തിരിച്ചുവരവിനാണ് നീക്കം. 15 വാർഡിൽ കോൺഗ്രസും 4 വാർഡിൽ മുസ്ലിം ലീഗും മത്സരിക്കുന്നു. നില മെച്ചപ്പെടുത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം.
ഒറപ്പടി വാർഡിലും ഇരുവാപ്പുഴ നമ്പ്രം വാർഡിലും സ്വതന്ത്രരായ രണ്ടുപേരുടെ മത്സരവും ശ്രദ്ധേയമാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

