വിവാഹത്തലേന്ന് വീട്ടുമുറ്റത്ത് പാചകവാതകം ചോർന്ന് തീ പടർന്നു

Kannadiparamba online news
Screenshot

കാങ്കോൽ : വിവാഹത്തലേന്ന് വീട്ടിൽ സിലിണ്ടറിൽ നിന്നുംപാചകം വാതകം ചോർന്ന് തീ പടർന്നു പരിഭ്രാന്തരായി.
പാനോത്തെകെ . ടി. കുഞ്ഞികൃഷ്ണൻ്റെ വീട്ടിലാണ്
മുറ്റത്ത് വെച്ച് പാചകം ചെയ്യവേ ഗ്യാസ് റ്റ്യൂബ് ലീക്കായി തീപടർന്നത്. ശനിയാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് സംഭവം. ഇന്ന്
നടക്കുന്ന മകൻ്റെ വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് സംഭവം. വീട്ടുകാർ പരിഭ്രാന്തരാകുകയും സമീപ വാസികൾ നനഞ്ഞ തുണി കൊണ്ട് സിലിണ്ടർപൊതിഞ്ഞും തുടർച്ചയായി വെള്ളം നനച്ചും തീ പടരുന്നതും ഗ്യാസ് സിലിണ്ടർ ചൂടാകുന്നതും തടഞ്ഞു. വിവരമറിഞ്ഞ് പയ്യന്നൂർ ഫയർ സ്റ്റേഷനിൽ നിന്നും
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. മുരളിയുടെ നേതൃത്വത്തിൽ സംഭവ സ്ഥലത്തെത്തിയ പയ്യന്നൂർഅഗ്നിശമന സേന കാർബൺഡയോക്സൈഡ് ഫയർ എക്സ്റ്റിംഗ്യുഷർ ഉപയോഗിച്ച് തീയ ണയ്ക്കുകയും റെഗുലേറ്റർ വേർപ്പെടുത്തി അപകട സാധ്യത പൂർണ്ണമായും ഇല്ലാതാക്കി. പിന്നീട് സിലിണ്ടർ സുരക്ഷിതമായി മാറ്റിവെച്ചു.
ജീവനക്കാരായ ധനേഷ് ടി പി ജിജേഷ് രാജഗോപാൽ , ജിനോ ജോൺ, ലിജീഷ് യു കെ , തമ്പാൻ കെ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!