കണ്ണൂർ ജില്ലാ കലോത്സവം: നോർത്ത് ഉപജില്ല മുന്നിൽ

Kannadiparamba online news
Screenshot

കണ്ണൂർ ∙ വേദിക്കു പുറത്തു കുട്ടികളുടെ സൗഹൃദവും ആകാംക്ഷയും നിറഞ്ഞു നിന്നപ്പോൾ, മത്സരരംഗത്ത് കണ്ണൂർ നോർത്ത് ഉപജില്ലയാണ് മുന്നേറ്റം നേടിയത്. 851 പോയിന്റ് നേടി ഒന്നാമത്.

മട്ടന്നൂർ (787), ഇരിട്ടി (763) ഉപജില്ലകൾ യഥാക്രമം 2-വും 3-വും സ്ഥാനങ്ങളിൽ.

🏫 സ്കൂളുകളിലെ ലീഡർബോർഡ്

മമ്പറം HSS – 321 പോയിന്റ് (ഒന്നാം സ്ഥാനം) കണ്ണൂർ സെന്റ് തെരേസാസ് AIHSS – 241 പോയിന്റ് (രണ്ടാം സ്ഥാനം)

🎭 ഇന്ന് നടക്കുന്ന മത്സരങ്ങൾ

വഞ്ചിപ്പാട്ട്, നാടകം, സംഘഗാനം, കഥകളി സംഗീതം, മാപ്പിളപ്പാട്ട്, ചവിട്ടുനാടകം, നാദസ്വരം, വയലിൽ, ക്ലാരിനറ്റ്, ബ്യൂഗിൾ തുടങ്ങിയ ഇനങ്ങൾ.

🎤 സമാപനം

ഇന്ന് വൈകിട്ട് 4 മണിക്ക്,

ഉദ്ഘാടനം: സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻ രാജ്

⚠️ തനതു കലാരൂപങ്ങൾ പിന്നോട്ടു പോകുന്നു

കഥകളി, ഓട്ടൻതുള്ളൽ, നങ്ങ്യാർകൂത്ത്, ചാക്യാർകൂത്ത് എന്നിവയിൽ മത്സരാർഥികളുടെ എണ്ണം വർഷേനിയം കുറയുന്നു.

കെജി വിഭാഗങ്ങളിൽ ചില ഇനങ്ങളിൽ 2–3 പേരിൽ ഒതുങ്ങി. പൂരക്കളിയിൽ: HS, HSS ചേർന്ന് വെറും 6 ടീമുകൾ മാത്രം.

📌 അപ്പീലുകൾ 100 കടന്നു

കലോത്സവം 4 ദിവസം പിന്നിടുമ്പോൾ 100 അപ്പീലുകൾ!

ഓരോ അപ്പീലിനും ഫീസ്: ₹5000

ഏറ്റവും കൂടുതൽ അപ്പീലുകൾ: നൃത്ത ഇനങ്ങളിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!