പത്രികാ സമർപ്പണം; അഴീക്കോട്-148, വളപട്ടണം-82.

Kannadiparamba online news
Screenshot

അഴീക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണം വെള്ളിയാഴ്ച അവസാനിക്കുമ്പോൾ അഴീക്കോട് ഗ്രാമപഞ്ചായത്തിൽ 148 പത്രികകളും വളപട്ടണത്തിൽ 82 പത്രികകളുമാണ് സമർപ്പിക്കപ്പെട്ടത്. അഴീക്കോട് പഞ്ചായത്തിൽ 24 വാർഡുകളും, വളപട്ടണത്ത് 14 വാർഡുകളും ഉണ്ട്.

പത്രികകളുടെ സൂക്ഷ്മപരിശോധന ശനിയാഴ്ച നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന സമയം തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണി വരെയാണ്.

അഴീക്കോട്ടും വളപട്ടണത്തും എൽഡിഎഫ്, യുഡിഎഫ്, ബിജെപി എന്നീ മുന്നണികൾ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.

വളപട്ടണത്ത് ആറ് വാർഡുകളിൽ എസ്‌ഡിപിഐ മത്സരിച്ചു വരുന്നു — വാർഡുകൾ: 1, 2, 3, 4, 5, 13.

13-ാം വാർഡിൽ മത്സരിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർഥി യുഡിഎഫിനൊപ്പമാണ് മത്സരിക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!