യു.ഡി.എഫ്സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ഭീഷണി എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ കേസ്

Kannadiparamba online news
Screenshot

ചൊക്ലി : യു.ഡി.എഫ് സ്ഥാനാർത്ഥിയെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കും സഹപ്രവർത്തകനുമെതിരെ പോലീസ് കേസെടുത്തു. ചൊക്ലി കീഴ്മാടത്തെ അറഫയിലെ ടി.എൻ. റഷീദിൻ്റെ (64)പരാതിയിലാണ് മീനപ്രം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഉദയൻ മാസ്റ്റർ, കൂടെയുണ്ടായിരുന്ന വി. കെ. രാഗേഷ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. ഈ മാസം 19 ന് ബുധനാഴ്ച വൈകുന്നേരം 3മണിക്കാണ് സംഭവം. പരാതിക്കാരൻ്റെ മകൾ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ചൊക്ലി പഞ്ചായത്തിൽ ഏഴാം വാർഡിൽ മത്സരിക്കുന്ന വിരോധത്തിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കണമെന്ന് പറഞ്ഞ് പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!