മട്ടന്നൂർ: ഇല്ലംഭാഗത്ത് വിവാഹവീട്ടിൽ പന്തൽ നിർമ്മാണത്തിനിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരണപ്പെട്ടു. ഉളിയിലുള്ള ആവിലാട്ടെ പി. കെ. സുരേന്ദ്രൻ (55) ആണ് ദുരന്തത്തിൽ മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംഭവം.
23-ന് നടക്കുന്ന വിവാഹത്തിനായി ഇല്ലംഭാഗത്തെ വി. റഫീക്കിന്റെ വീട്ടിൽ കഴിഞ്ഞ മൂന്ന് ദിവസമായി പന്തൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. വൈദ്യുതി ലൈനിന്റെ സമീപത്തു ഷീറ്റ് കെട്ടുന്നതിനിടെ ഷീറ്റ് ലൈൻ തൊട്ടതോടെ സുരേന്ദ്രൻ വൈദ്യുതാഘാതമേറ്റുവെന്നാണ് പ്രാഥമിക വിവരം.
മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും സുരേന്ദ്രൻ മരണപ്പെട്ടു.
കുടുംബം
ഭാര്യ: സുമ (ആറളം) മക്കൾ: സായുജ്, സയന (വിദ്യാർത്ഥികൾ) സഹോദരങ്ങൾ: യശോദ, അനന്തൻ, ഉഷ, പരേതനായ വാസു
അന്ത്യകർമങ്ങൾ
സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ചാവശ്ശേരിപ്പറമ്പ് ശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

