ഭാര്യയും ഭർത്താവും അങ്കത്തട്ടിൽ; വളപട്ടണത്ത് ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് രംഗം

Kannadiparamba online news
Screenshot

വളപ്പട്ടണം: ഗ്രാമപഞ്ചായത്തിന്റെ എട്ടും പത്തിനും വാർഡുകളിൽ ഭാര്യയും ഭർത്താവും എൽഡിഎഫിന്റെ സ്ഥാനാർത്ഥികളായി മത്സരിക്കുന്നതാണ് ഇവിടെ ശ്രദ്ധേയമായ സംഭവം. എട്ടാം വാർഡിൽ കെ. ലിൻസിയും പത്താം വാർഡിൽ വിരമിച്ച പ്രഥമാധ്യാപകൻ എം. കെ. ശ്രീജിത്തുമാണ് മത്സരിക്കുന്നത്.

വീട്ടമ്മയായ ലിൻസി 2015-ൽ ഏഴാം വാർഡിൽ എൽഡിഎഫിനെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നെങ്കിലും വിജയം കൈവരിക്കാനായില്ല. അതേസമയം, ശ്രീജിത്തിന്റെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടമാണ് ഇത്തവണ. കെഎസ്ടിഎ പാപ്പിനിശ്ശേരി ഉപജില്ലാ മുൻ സെക്രട്ടറിയായ ശ്രീജിത്തിന് വിദ്യാഭ്യാസ രംഗത്തുള്ള ദീർഘാനുഭവം ശക്തിയാണ്.

രാവിലെ രണ്ടുപേരും വോട്ടർമാരെ കാണാനുള്ള പ്രചാരണത്തിനായി വീട്ടിൽ നിന്ന് ഒന്നിച്ചിറങ്ങും. തുടർന്ന് രണ്ട് വാർഡുകളിലേക്കായി വേർപിരിഞ്ഞ് പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!