പരിയാരം: രണ്ട് ബൈക്കുകൾ മോഷ്ടിച്ച് വർക്‌ഷോപ്പിലെത്തി കാർ കവർന്ന യുവാവിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെ 2.40ഓടെയാണ് പിലാത്തറ ചുമടുതാങ്ങിയിലെ ‘കാർ വാഷ്’ എന്ന സ്ഥാപനത്തിൽ കവർച്ച നടന്നത്.
പുലർച്ചെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു ബൈക്ക് മോഷ്ടിച്ച് ടൗൺ മേഖലയിൽ ഉപേക്ഷിച്ച ശേഷമാണ് മോഷ്ടാവ് അവിടെ നിന്നു മറ്റൊരു ബുള്ളറ്റ് ബൈക്ക് കവർന്നത്. ബുള്ളറ്റ് ഉപയോഗിച്ച് പിലാത്തറയിലെ വർക്‌ഷോപ്പിൽ എത്തിച്ചേരുകയും, അത് സമീപത്ത് പാർക്ക് ചെയ്ത് സ്ഥാപനത്തിന്റെ വാതിൽ തകർത്തു അകത്ത് പ്രവേശിക്കുകയും ചെയ്തു.
അതിൽ നിന്ന് താക്കോൽ പിടിച്ചെടുത്ത മോഷ്ടാവ് പെയിന്റിംഗിനായി എത്തിയിരുന്ന KL-39-P-8902 ചുവപ്പ് മാരുതി സ്വിഫ്റ്റ് കാറുമായി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
വർക്‌ഷോപ്പ് ഉടമ തളിപ്പറമ്പ് സ്വദേശി നിധീഷിന്റെ പരാതിയിനെ തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ദേശീയപാതയിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

