കണ്ടക്ടറുടെ കുടുംബത്തിന് 1.17 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kannadiparamba online news
Screenshot

ധർമശാല: ജോലിക്കിടെ സ്വകാര്യ ബസിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ദീർഘകാല ചികിത്സയ്ക്കുപിന്നാലെ മരിച്ച കണ്ടക്ടറുടെ കുടുംബത്തിന് 1.17 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.

2020 മാർച്ച് 14-നാണ് പറശ്ശിനിക്കടവ് നണിച്ചേരി സ്വദേശിയായ എ. സുജിത്ത് ജോലി ചെയ്യുന്നതിനിടെ ബസിൽനിന്ന് താഴെ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുന്നത്. പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപമാണ് അപകടം നടന്നത്. 39 വയസ്സായിരുന്നു സുജിത്ത്.

ദീർഘകാലം ചികിത്സയിൽ കഴിയുന്നുണ്ടായിരുന്നു. എന്നാൽ പരുക്കിന് കീഴടങ്ങി 2022 ഡിസംബർ 29-നാണ് സുജിത്തിന്റെ മരണം. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് നഷ്ടപരിഹാരം നൽകേണ്ടത് ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയാണെന്ന്, പലിശസഹിതം നൽകണമെന്നുമാണ് കോടതിയുടെ നിർദ്ദേശം.

തളിപ്പറമ്പ് മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണലാണ് വിധി പ്രസ്താവിച്ചത്. ഹർജിക്കാർക്ക് വേണ്ടി കോടതിയിൽ ഹാജരായത് അഡ്വ. ശിബേഷ് കടമ്പേരിയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!