ചക്കരക്കല്ല് : ഇടിമിന്നലിൽ വീട്ടിനും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും നാശം. കഴിഞ്ഞദിവസമുണ്ടായ കനത്ത ഇടിമിന്നലിലാണ് താറ്റ്യോട്ടെ കെ.ടി. ബീനയുടെ വീടിനും ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചത്. വീടിന്റെ ചുമരിൽ പൊട്ടലുണ്ടായി. ജനവാതിലുകൾ, ഇലക്ട്രിക്ക് ഉപകരണങ്ങൾ എന്നിവയും നശിച്ചു. ടെലിവിഷൻ സെറ്റ് പൊട്ടിത്തെറിച്ച് പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

