കണ്ണൂർ: പാനൂരിലെ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഉമ്മർ ഫറൂഖ് കീഴ്പ്പാറ ബിജെപിയിൽ ചേർന്നു. ബിജെപിയുടെ ദേശീയതയും രാജ്യ വികസന ദിശയും ആകർഷിച്ചതിനാലാണ് പാർട്ടി വിടാനുള്ള തീരുമാനം എടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
“40 വർഷക്കാലം മുസ്ലിം ലീഗിന്റെ പ്രവർത്തകനായിരുന്നു. പക്ഷേ ലീഗ് പ്രാദേശിക തലത്തിൽ മാത്രമാണ് നിലകൊള്ളുന്നത്; ദേശീയ രാഷ്ട്രീയത്തിൽ ന്യൂനപക്ഷങ്ങൾക്ക് വേണ്ട സംരക്ഷണം നൽകാൻ സാധിക്കുന്നില്ല. കൂടുതൽ പേർ ബിജെപിയിലേക്ക് വരണം,”– എന്ന് ബിജെപിയിൽ ചേർന്ന ഉമ്മർ ഫറൂഖ് പറഞ്ഞു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉമ്മർ ഫറൂഖിനെ പരിഗണിക്കുമെന്ന് ബിജെപി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളിലായി നടക്കും, ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ 9-നാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

