പ്രതിഭാ അനുമോദനം സംഘടിപ്പിച്ചു.

Kannadiparamba online news


മയ്യിൽ: ജാമിഅത്തുൽ ഹിന്ദ് അഖില കേരള മഹർജാനിൽ ഉന്നത വിജയം നേടിയ കമാലിയ ക്യാമ്പസ് വിദ്യാർത്ഥികളെ പൂനൂർ മദീനത്തുനൂർ എക്സിക്യൂട്ടീവ് അംഗങ്ങളും നാട്ടുകാരും പൗരപ്രമുഖരും ചേർന്ന് വരവേൽപ്പ് നൽകി അനുമോദിച്ചു. കുറ്റ്യാടി സിറാജുൽ ഹുദയിൽ വെച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജേതാക്കളായതും ക്യാമ്പസിലെ തന്നെ വിദ്യാർത്ഥിയായ മുഹമ്മദ് അലി കമ്പിൽ വ്യക്തിഗത ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടതും കമാലിയക്ക് ഇരട്ടി മധുരം സമ്മാനിച്ചു. അനുമോദന ചടങ്ങിൽ പൂനൂർ മദീനത്തുന്നൂർ പ്രോ റക്ട്ടർ ആസഫ് നൂറാനി വരപ്പാറ മുഖ്യഭാഷണം നിർവഹിച്ചു. എസ് എം എ ജില്ലാ ജനറൽ സെക്രട്ടറി പി കെ അബ്ദുറഹ്മാൻ പാലത്തുംകര ഉദ്ഘാടനം നിർവഹിച്ചു. കെ കമൽ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ എസ് സി പ്രതിനിധി ശുഅയ്ബ് അമാനി കൈരളം, എസ്എസ്എഫ് ഡിവിഷൻ പ്രസിഡണ്ട് അഫ്സൽ അമാനി അനുമോദന പ്രസംഗം നടത്തി. മുബഷിർ ഹസ്സൻ പാലത്തുംകര, ഹസൻ സഖാഫി മയ്യിൽ, നിസാർ ഹാജി, തുടങ്ങിയവർ സംബന്ധിച്ചു. ക്യാമ്പസ് പ്രിൻസിപ്പൽ അബ്ദുൽ ഫത്താഹ് നൂറാനി ആമുഖവും നിസാർ നൂറാനി സമാപന പ്രസംഗവും നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!