പയ്യന്നൂര്‍ : കാങ്കോൽ ഏറ്റുകുടുക്കയില്‍ എസ്.ഐ.ആർ ചുമതലയുളള ബിഎല്‍ഒയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാമന്തളി കുന്നരു എ.യു.പി.സ്കൂളിലെ ജീവനക്കാരൻ ഏറ്റു കുടുക്കയിലെ
അനീഷ് ജോര്‍ജ് (45) ആണ് മരിച്ചത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദ്ദമാണ് മരണകാരണമെന്നാണ് സൂചന.
ഞായറാഴ്ച രാവിലെ രാവിലെ 11 മണിയോടെയാണ് സംഭവം. ഏറ്റുകുടുക്കയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് അനീഷ് ജോർജ്ജിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് അനീഷ് കഴിഞ്ഞ ദിവസം കടുത്ത ജോലി സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. ഏറ്റു കുടുക്കയിലെ ജോർജ് മാഷിന്റെയും മേരി ടീച്ചറുടെയും മകനാണ്. ഭാര്യ: ഫാബില. മക്കൾ : ലിവിയ , ജുവാൻ. രാവിലെ കുടുംബത്തെ പ്രാർത്ഥനയ്ക്ക് ചർച്ചിൽ കൊണ്ടു വിട്ടതിന് ശേഷമായിരുന്നു സംഭവം. വിവരമറിഞ്ഞ് പയ്യന്നൂർ ഡിവൈ.എസ്.പി.കെ.വിനോദ് കുമാർ, പെരിങ്ങോം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

