മരണത്തെ മുന്നിൽ കണ്ട നിമിഷം: ചാലയിൽ നിർമാണത്തിലുള്ള പാലത്തിന് സമീപം കാർ താഴ്ചയിലേക്ക് തെന്നി

Kannadiparamba online news
Screenshot

വീഡിയോ

കണ്ണൂർ, ചാല: ദേശീയപാത 66-ൻ്റെ നിർമ്മാണം നടക്കുന്ന ചാല ജംഗ്ഷനിൽ, പാലത്തിനും അപ്രോച്ച് റോഡിനും ഇടയിലുള്ള താഴ്ച്ചയിലേക്ക് കാർ താഴ്ചയിലേക്ക് തെന്നി. അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നയാൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ഗതാഗതം നിരോധിച്ച പുതിയ പാലത്തിലൂടെ വന്ന കാറാണ് അപകടത്തിൽപെട്ടത്. പാലത്തിനും അപ്രോച്ച് റോഡിനും ഇടയിലുള്ള ഭാഗത്തേക്ക് കാർ വീഴുകയായിരുന്നു. കാർ പൂർണ്ണമായും താഴേക്ക് നിലംപതിക്കാത്തത് കാരണം വൻ ദുരന്തം ഒഴിവായി.

രക്ഷാപ്രവർത്തനം:

അപകടവിവരം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്നാണ് കാറിലുണ്ടായിരുന്നയാളെ പുറത്തെടുത്തത്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഈ ഭാഗത്ത് ഗതാഗത നിരോധനം ഏർപ്പെടുത്തിയിട്ടും കാർ അതുവഴി എത്തിയത് എങ്ങനെ എന്ന് പരിശോധിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!