വളപട്ടണം: യുവവ്യാപാരിയെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വളപട്ടണം സ്വദേശിയും വളപട്ടണം മന്നയിൽ ഇഷർ മൊബൈൽ ഷോപ്പ് ഉടമയുമായ എൻ.പി.ഇഷാമിനെ (28)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ ഇയാളെ വൈകുന്നേരത്തോടെ കൊറ്റിയിലെ ലോഡ്ജിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വളപട്ടണത്തെ അഷറഫ് – ബുഷറ ദമ്പതികളുടെ മകനാണ് ഭാര്യ: ആയിഷ. മകൾ: ഹസ് വ്. സഹോദരങ്ങൾ: ബഷറ്, മുഷറഫ്, ബിഷാറ. പയ്യന്നൂർ പോലീസ് മുതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

