നാറാത്ത്: ശിശുദിനത്തോടനുബന്ധിച്ച് പുല്ലൂപ്പിയിലെ ചെഗുവേര സെൻ്റർ കലാ–കായിക–സാംസ്കാരിക വേദി നാറാത്ത് ഗ്രാമപഞ്ചായത്തിലെ 12, 13, 14 വാർഡുകളിലെ അങ്കണവാടി കുട്ടികൾക്ക് പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുകയും ഹരിതസംസ്കാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സംഘടിപ്പിച്ചത്.
പള്ളിപ്രം അങ്കണവാടിയിൽ നടന്ന മുഖ്യ പരിപാടി ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ. കെ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു.
വിവിധ അങ്കണവാടികളിൽ തൈ വിതരണം
പുള്ളുപ്പിക്കടവ് അങ്കണവാടി: ജംഷീർ കെ.വി. (പൊതുപ്രവർത്തകൻ) പാറപ്രം അങ്കണവാടി: ഷിഹാൻ അമീർ പുളിക്കൽ (വേൾഡ് കരാട്ടെ ചാമ്പ്യൻ) പുള്ളൂപ്പി അങ്കണവാടി: കെ. രേഷ്മ (ചെഗുവേര സെൻ്റർ വൈസ് പ്രസിഡൻറ്)
ചെഗുവേര സെൻ്ററിന്റെ ഈ ഹരിത ശിശുദിന പരിപാടി കുട്ടികളിൽ പരിസ്ഥിതി ബോധവും കൃഷിപ്രവർത്തനങ്ങളിലും താത്പര്യവും വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

