കണ്ണൂർ: നെഹ്റു ജയന്തിയിൽ ഗാന്ധി ദർശൻ വേദിയുടെ പുഷ്പാർച്ചനയും അനുസ്മരണ യോഗവും

Kannadiparamba online news

കണ്ണൂർ: പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ഗാന്ധി ദർശൻ വേദി കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സ്റ്റേഡിയം കോർണറിലുള്ള നെഹ്റു സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗം ശ്രദ്ധേയമായി.

ജില്ലാ ചെയർമാൻ E.N. വിനോദ് അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ് ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉത്ഘാടനം ചെയ്തു. സംസ്ഥാന നിർവ്വാഹക സമിതി അംഗം പ്രൊഫ. ദാസൻ പുത്തലത്ത്, ഡി.സി.സി ജനറൽ സെക്രട്ടറി റഷീദ് കവ്വായി, ശ്രീമതി ലീഷ ദീപക് എന്നിവർ പ്രസംഗിച്ചു.

ജില്ലാ സെക്രട്ടറി ശ്രീമതി ആശ നന്ദീ അനുസ്മരണ പ്രഭാഷണം നടത്തി. പ്രകാശൻ, സുനിൽകുമാർ, ചാന്ദ് ബാഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!