കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രം അഞ്ചാം ശനി തൊഴൽ നവം: 15 ന്

Kannadiparamba online news


കണ്ണൂർ: വടക്കേ മലബാറിലെ പ്രമുഖ ശ്രീ ധർമ്മശാസ്താ ക്ഷേത്രമായ കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തുലാംമാസ ശനീശ്വര ദർശനത്തിലെ അഞ്ചാം ശനി തൊഴൽ നവം:15 ന് നടക്കും. ഉത്രം നക്ഷത്രവും തുലാം ശനിയും ഒന്നിച്ചുവരുന്ന അപൂർവ്വ ദിനവും ഈ വർഷത്തെ തുലാം ശനി ദർശനത്തിന്റെ സമാപനവും കൂടിയാണ് ഈ ശനിയാഴ്ച . രാവിലെ 5.30 മുതൽ ശനിപൂജ, നീരാഞ്ജനം, നെയ് വിളക്കും എള്ളും തിരിയും സമർപ്പണം, ഭഗവതി സേവ, രുദ്രാഭിഷേകം, മൃത്യുഞ്ജയ ഹോമം, നെയ്യമൃത് സമർപ്പണം തുടങ്ങിയ വിശേഷാൽ വഴിപാടുകൾ ആരംഭിക്കും 8 മുതൽ ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മാതൃ സമിതിയുടെ ശനിജപം, 12മുതൽ പ്രസാദ ഊട്ടും ഉണ്ടായിരിക്കും

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!