കണ്ണൂർ പടിയൂരിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി

Kannadiparamba online news
Screenshot

കണ്ണൂർ പടിയൂരിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിനെ വന പാലകർ സാഹസികമായിപിടികൂടി. തിങ്കളാഴ്ച്ച രാവിലെ മുതലാണ് പടിയൂരിലെ റബ്ബർ തോട്ടത്തിലും റോഡിലും കാട്ടുപോത്തിനെ കണ്ടെത്തിയത്. ഇതേ തുടർന്ന് പരിഭ്രാന്തിയിലായ പ്രദേശവാസികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശവാസികളുടെ സഹായത്തോടെ മയക്കുവെടി വെച്ചു മയക്കി വീഴ്ത്തിയ കാട്ടുപോത്തിനെ പിടികൂടിയത്. ഇതിനു ശേഷം കാട്ടുപോത്തിനെ പിടിച്ചു കെട്ടി ജെ. സി. ബിവഴി ഉയർത്തിയാണ് ലോറിയിൽ കയറ്റിയത്. വിവരമറിഞ്ഞ് നിരവധിയാളുകൾ പടിയൂർ പ്രദേശത്ത് തടിച്ചു കൂടിയിരുന്നു. വന്യജീവി കേന്ദ്രത്തിലേക്ക് മാറ്റിയ കാട്ടുപോത്തിനെ മെഡിക്കൽ പരിശോധനയ്ക്കു ശേഷം അതിൻ്റെ ആവാസ വ്യവസ്ഥയിലേക്ക് വിട്ടയക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നേരത്തെ കോളയാട് ഭാഗങ്ങളിലും കണ്ണവം വനമേഖലയിൽ നിന്നും കാട്ടുപോത്ത് ഇറങ്ങിയിരുന്നു. ഇതിനെയൊന്നും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ജനവാസ കേന്ദ്രങ്ങളിലിറങ്ങിയാൽ അക്രമകാരിയാവുന്നതാണ് കാട്ടുപോത്തുകൾ. ഇവ മനുഷ്യജീവൻ തന്നെ അപായപ്പെടുത്താൻ സാദ്ധ്യതയുള്ളതാണ്. പടിയൂരിൽ നാട്ടുകാർ ശബ്ദമുണ്ടാക്കിയും ഭയപ്പെടുത്തിയുമാണ് റോഡിൽ നിന്നും മാറ്റിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!