കണ്ണൂർ: സി ബി ഐ ചമഞ്ഞ് സൈബർ തട്ടിപ്പുസംഘം ഡോക്ടറുടെ പത്തര ലക്ഷം രൂപ തട്ടിയെടുത്തു. തലശേരി തിരുവങ്ങാട് സ്വദേശിനി സി.ജെ. ഇഷ (72) യുടെ പണമാണ് തട്ടിയെടുത്തത്. പരാതിക്കാരിയെ വാട്സാപ്പിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം മുംബൈ സി ബി ഐ ഓഫീസിൽ നിന്നാണെന്നും താങ്കളുടെ സിം കാർഡും അക്കൗണ്ടു മുപയോഗിച്ച് വൻതോതിൽ അനധികൃത പണമിടപാടുകൾ നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറസ്റ്റുവാൻ്റ് ഉണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി ഇക്കഴിഞ്ഞ ഒക്ടോബർ 31നും ഈ മാസം മൂന്നാം തീയതിക്കുമിടയിൽ പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പത്തര ലക്ഷം രൂപ കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയിലാണ് കണ്ണൂർ സൈബർ സ്റ്റേഷൻ പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

