പാപ്പിനിശ്ശേരി ഉപജില്ല ‘ലിറ്റിൽ മാസ്റ്റേഴ്സ്’ പദ്ധതി ആരംഭിച്ചു

Kannadiparamba online news
Screenshot

പാപ്പിനിശ്ശേരി: സമഗ്രഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഗുണമേന്മ വിദ്യാഭ്യാസ ഉപഘടകമായ “ലിറ്റിൽ മാസ്റ്റേഴ്സ്” പദ്ധതി പാപ്പിനിശ്ശേരി ഉപജില്ലയിൽ ആരംഭിച്ചു.

ആദ്യഘട്ടമായി എൽ.എസ്.എസ്. പരീക്ഷയിൽ വിജയം നേടിയ പ്രതിഭാധനരായ വിദ്യാർത്ഥികളുടെ ഒരു സംഘത്തെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രം, ഗണിതം, പരിസ്ഥിതി, സാങ്കേതികവിദ്യ, കല, സാഹിത്യം തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് അനുഭവപരിചയവും പ്രായോഗിക പഠനവുമൊരുക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോൺ പദ്ധതി ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി വെസ്റ്റ് ജി.യു.പി. സ്കൂൾ പ്രഥമാധ്യാപകൻ എം. സുജിത്ത് അധ്യക്ഷനായി.

ലിറ്റിൽ മാസ്റ്റേഴ്സ് കോഓർഡിനേറ്റർ പി. രാമചന്ദ്രൻ, വി. മധു എന്നിവർ സംസാരിച്ചു.

തുടർന്ന് ശാസ്ത്രപരിശീലന ശിൽപ്പശാല സംഘടിപ്പിക്കുകയും ശാസ്ത്രപ്രചാരകൻ ദിനേശ് കുമാർ തെക്കുമ്പാട് അതിന് നേതൃത്വം നൽകുകയും ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!