കണ്ണാടിപ്പറമ്പ്:
ട്രെൻഡ് പ്രീ സ്കൂൾ എ-സോൺ ഫെസ്റ്റിൽ ദാറുൽ ഹസനത്ത് അൽ ബറാറാ പ്രീ സ്കൂൾ തിളങ്ങി. പെടേനയിൽ വെച്ച് നടന്ന മത്സരത്തിൽ 173 പോയിന്റുമായി കുഞ്ഞു വിദ്യാർത്ഥികൾ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ചാമ്പ്യൻഷിപ്പ് പട്ടം കരസ്ഥമാക്കി.
അൽ ഫാതിഹ, ഇംഗ്ലീഷ് ഗാനം, ഇംഗ്ലീഷ് കഥപറയൽ, ക്രയോൺ കളറിങ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും ഒപ്പന, കോൽ കളി, ഫ്ലവർ ഷോ, മലയാളം ഗാനം എന്നീ ഇനങ്ങളിൽ രണ്ടാം സ്ഥാനവും നേടി. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 11 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിലാണ് ഹസനത്ത് ടീം ഓവറോൾ പട്ടം സ്വന്തമാക്കിയത്.
65 കുട്ടികൾ പങ്കെടുത്ത ഹസനത്ത് സംഘത്തിന് ട്രെൻഡ് സ്കൂൾ ഹെഡ് രഹ്‌നസ്, അധ്യാപികമാരായ സലീന, ജൂസൈന, ഉനൈസ എന്നിവർ നേതൃത്വം നൽകി.
വിജയികളെ സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു. സ്കൂൾ ചെയർമാൻ കെ.പി. അബൂബക്കർ ഹാജി കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹിമാൻ വേങ്ങാടൻ, ഹസനത്ത് സി.ഇ.ഒ. ഡോ. താജുദ്ധീൻ വാഫി, വൈസ് പ്രിൻസിപ്പൽ സുനിത കെ എന്നിവർ അഭിനന്ദനങ്ങൾ അർപ്പിച്ചു.
വിജയം നേടി ഉത്സാഹത്തോടെ ജനുവരിയിൽ കോഴിക്കോട് വെച്ച് നടക്കുന്ന സ്റ്റേറ്റ് ഫെസ്റ്റിനായുള്ള തയ്യാറെടുപ്പിലാണ് ഹസനത്ത് ട്രെൻഡ് പ്രീ സ്കൂൾ കുട്ടികൾ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

